സംഘ് പരിവാറിന്റെ വംശീയ അജണ്ടകളുടെ ഭാഗമായി വര്‍ധിച്ചു വരുന്ന ദലിത് അതിക്രമങ്ങള്‍ക്കും ബലാത്സംഗ കൊലകള്‍ക്കുമെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കവലകളില്‍ പെണ്‍ പോരാട്ട പ്രതിജ്ഞ നടത്തി. ജില്ലാ പ്രസിഡണ്ട് കെ.കെ. റഹീന നേതൃത്വം നല്‍കി.
ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. കല്‍പ്പറ്റയില്‍ ജുമൈല, സൈനബ എന്നിവരും ബത്തേരിയില്‍ ജംഷീനയും, മാനന്തവാടിയില്‍ മേഴ്‌സി മാര്‍ട്ടിന്‍ ,ഷമീമ എന്നിവരും, മീനങ്ങാടിയില്‍ ആസിയ, സ്വന്തന്ത്ര എന്നിവരും നേതൃത്വം നല്‍കി. പ്രതിഷേധ ഗാനവും ആവിഷ്‌കാരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു