കേരള കോണ്‍ഗ്രസ്(എം)ല്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.
പനമരം മേഖലയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കേരള കോണ്‍ഗ്രസ്(എം)ല്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. പരിപാടി കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് കെ ജെ ദേവസ്യ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സമസ്ത മേഖലകളിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നി ആര്യപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി ലൂക്കോസ്, അഡ്വ.ഈശോ ചെറിയാന്‍, കെ വി കുര്യാക്കോസ്, ജോര്‍ജ് ഊരാശ്ശേരി, ഷാജി വടയാറ്റുകുഴി, അനീഷ് ചെറുകാട്ട് തുടങ്ങിയവര്‍ സംസാരിച്ചു