മുട്ടക്കോഴികളെ വളര്‍ത്തുന്നതിന് ജെഎല്‍ജി വായ്പകള്‍ നല്‍കി
വയനാട് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് മുട്ടക്കോഴികളെ വളര്‍ത്തുന്നതിന് ജെഎല്‍ജി വായ്പകള്‍ നല്‍കി. വായ്പ വിതരണം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി. മായാവതി ഉദ്്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പിവി സഹദേവന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറിവി രഞ്ജിത്, ഡയറക്ടര്‍മാരായ സി കെ ശങ്കരന്‍, വി.ജി ഗിരിജ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍, സിഡിഎസ് റുക്കിയ,ബ്രാഞ്ച് മാനേജര്‍ വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.