ആര്‍.ടി.ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കാട്ടിക്കുളം ആര്‍.ടി.ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സി.ഐ പി എല്‍ ഷൈജുവും സംഘവും മിന്നല്‍ പരിശോധന നടത്തി. ഓഫീസിന്റെ സീലിങ്ങിന് മുകളിലായി ഒളിപ്പിച്ച നിലയില്‍ 6940 രൂപ സംഘം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു പരിശോധന.കൂടാതെ ചെക് പോസ്റ്റ് കടന്നുവന്ന ചരക്ക് വാഹനങ്ങള്‍ പരിശോധിച്ചതില്‍ മിക്കതിലും 2 ടണ്ണോളം അധികഭാരവും കണ്ടെത്തി.
ഇവ കടത്തിവിടുന്നതിനായി വാഹന ഉടമകളില്‍ നിന്ന് കൈപ്പറ്റിയത് എന്ന് സംശയിക്കുന്ന പണവും ,പഴവര്‍ഗ്ഗങ്ങളും ഓഫിസില്‍ നിന്നും കണ്ടെത്തിയതായും വിജിലന്‍സ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. എം.വി.ഐ റ്റിജോ രാജു, ഓഫീസ് അസിസ്റ്റന്റ് ജയരാമന്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി വിജിലന്‍സ് സംഘം അറിയിച്ചു.