പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം സര്‍വ്വേ ആരംഭിച്ചു
മാനന്തവാടി നഗരസഭയില്‍ പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി സര്‍വ്വേ നടപടികള്‍ ആരംഭിച്ചു.ഡിസംബറോടെ പ്രവര്‍ത്തികള്‍ ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തീകരിക്കും.റീ ബീല്‍ഡ് ഇനിഷ്യേറ്റീവ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിഫ് ബി ഫണ്ടില്‍ നിന്നും 13 കോടി ലക്ഷം രൂപ ചിലവഴിച്ച് 14 കി.മീ ദൂരം റോഡ് പുനര്‍നിര്‍മ്മിക്കുന്നത്.വള്ളിയൂര്‍ക്കാവ് – വരടിമൂല, കൂടല്‍ക്കടവ്-ചാലിഗദ്ധ,താന്നിക്കല്‍ പയ്യമ്പള്ളി,എരുമത്തെരുവ്-ചൂട്ടക്കടവ്, വിളനിലം-പിലാക്കാവ്, പിലാക്കാവ്-പഞ്ചാരക്കൊല്ലി റോഡുകളാണ് പുനര്‍ നിര്‍മ്മിക്കുന്നത്.ഇതിന്റെ ഡിപിആര്‍ തയ്യാറാക്കി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള സര്‍വ്വേ നടപടികളാണ് തെലുങ്കാനയിലെ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഡിസംമ്പറോടെ പ്രവര്‍ത്തികള്‍ ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു പറഞ്ഞു. പ്രളയത്തില്‍ പാടെ തകര്‍ന്ന് യാത്രാ ദുരിതം ഏറെ അനുഭവപ്പെടുന്ന 6 റോഡുകളാണ് പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരിക്കുന്നത്.