കൊവിഡ് വാക്സിന്‍; മാര്‍ച്ചില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

0

കൊവിഡ് വാക്സിന്‍ മാര്‍ച്ചില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന്‍ പരീക്ഷണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് സെറം ഇന്‍സ്റ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വളരെ വേഗത്തില്‍ നടക്കുകയാണെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്സിന്‍ തയാറാക്കുമെങ്കിലും മാര്‍ച്ചില്‍ ഏകദേശം ഏഴു കോടി ഡോസ് ഉല്പാദിപ്പിച്ച വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറം ഇന്‍സ്റ്റ്യൂട്ട് വ്യക്തമാക്കി

ലോകത്ത് വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മൊഡേണ പോലുള്ളവ എത്തുമെന്നാണ് മരുന്ന് കമ്പനികളുടെ പ്രതീക്ഷ. ഫൈസര്‍ നിര്‍മിക്കുന്ന വാക്‌സിനും ഈ മാസം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്ക് അയയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 182 വാക്‌സിന്‍ നിര്‍മാതാക്കളാണ് പ്രീ-ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!