വിദേശ ഉംറ തീർത്ഥാടനം; സൗദിയിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍
സൗദിയിൽ വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. രണ്ടര ലക്ഷത്തോളം തീർത്ഥാടകർ വിദേശ രാജ്യങ്ങളിൽ നിന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യങ്ങളിൽ അപകടകരമായ മാറ്റങ്ങളുണ്ടായാൽ ഉംറ പദ്ധതിയിൽ മാറ്റം വരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രി വ്യക്തമാക്കി.