ദാസ്യ പണി ചെയ്യാത്തതിനാല്‍ പിരിച്ചുവിട്ടെന്ന് പരാതി ; ആരോപണം നിഷേധിച്ച് ഡി.എഫ്.ഒ.

0

മേലുദ്യോഗസ്ഥന്റെ വീട്ടില്‍ ദാസ്യ പണി ചെയ്യാന്‍ വിസമ്മതിച്ചതിന് താല്ക്കാലിക വാച്ചറെ പിരിച്ചുവിട്ടതായി പരാതി.മാനന്തവാടി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ യുടെ വീട്ടുപണിക്ക് വിസമ്മതിച്ച താല്‍കാലിക വാച്ചറും ഭിന്നശേഷിക്കാരനുമായ  കണിയാമ്പറ്റ സ്വദേശി മുരളിയേയാണ്  ഡി.എഫ് ഒ പിരിച്ചുവിട്ടതായി പരാതിയുള്ളത്.എന്നാല്‍ ആരോപണം നിഷേധിച്ച് ഡി.എഫ്.ഒ.

കഴിഞ്ഞ 14 വര്‍ഷമായി വനം വകുപ്പില്‍ ജോലി ചെയ്യുന്ന താല്‍കാലിക വാച്ചറായ മുരളിയെ മാനന്തവാടി നോര്‍ത്ത് വയനാട് ഡി.എഫ് ഒ പിരിച്ചു വിട്ടതായാണ് ആരോപണമുയര്‍ന്നത്. കേള്‍വി തരകരാറുകൂടിയുള്ള ഭിന്നശേഷി ക്കാരനായ മുരളി പുതുതായി ചാര്‍ജ്ജ് എടുത്ത ഡി.എഫ് ഒ യുടെ വീട്ടുപണികള്‍ക്ക് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താല്‍കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയി ഐ എഫ് എസ് ആണ് തന്നെ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചിരുന്നതായി മുരളി പറയുന്നു.  ഏക ജീവിത മാര്‍ഗ്ഗമായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട മുരളി ഹൃദ് രോഗി കൂടിയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയ കഴിഞ്ഞത്. ഇതിന്റെ ചികില്‍സകള്‍ തുടരുന്നതിനിടയിലാണ് പിരിച്ചുവിടല്‍ നടപടി എന്നാല്‍  വീട്ടുജോലി ചെയ്യിപ്പിക്കാന്‍ ശ്രമിച്ചു എന്നതും ചെയ്യാത്തതു കൊണ്ട് പിരിച്ചുവിട്ടു എന്നതുമായ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഡി എഫ് ഒ യുടെ വിശദീകരണം.

Leave A Reply

Your email address will not be published.

error: Content is protected !!