മാസ്‌ക്കുകളും ബെഡ്ഷീറ്റുകളും  കൈമാറി

0

കോവിഡ്  ട്രീറ്റ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ മാസ്‌ക്കുകളും ബെഡ്ഷീറ്റുകളും  പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിനു  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാര്‍, സിഇഒ  ഫാ.വര്‍ഗീസ് കൊല്ലമാവുടി എന്നിവര്‍  കൈമാറി.

എന്‍എസ്എസ് വോളണ്ടിയേഴ്‌സ് തങ്ങളുടെ വീട്ടിലെ പാഴ് വസ്തുക്കള്‍ വിറ്റാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ നീത ഫ്രാന്‍സിസ്,  സ്മിതാ ചാക്കോ, എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ആയ അക്ഷയ്, ശലോമോന്‍, രഹന്‍, അജയ്എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!