സൗദിയില്‍ അഴിമതി കേസുകളില്‍ 22 പേരെ അറസ്റ്റ് ചെയ്തു; 193 ദശലക്ഷം റിയാല്‍ കണ്ടു കെട്ടി
സൗദി അഴിമതി വിരുദ്ധ അതോറിറ്റിയുടെ അന്വേഷണത്തില്‍ കോടികണക്കിന് റിയാലിന്റെ അനധികൃത സമ്പാദ്യങ്ങള്‍ പിടിച്ചെടുത്തു. തലസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ നൂറ്റി തൊണ്ണൂറ്റി മൂന്ന് ദശലക്ഷം റിയാലാണ് പിടിച്ചെടുത്തത്. കേസില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഇരുപത്തിരണ്ട് പേരേ അറസ്റ്റ് ചെയ്തതായും അതോറിറ്റി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതോറിറ്റിക്ക് കീഴില്‍ എണ്ണൂറ്റി എണ്‍പത്തിയൊമ്പത് കേസുകളാണ് ഇതിനകം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.