നവീകരണ പ്രവര്‍ത്തിയില്‍ കൃത്രിമം. വ്യാപാരികള്‍ നിര്‍മ്മാണം തടഞ്ഞു

0

കല്‍പ്പറ്റയില്‍ കൈവരി നടപ്പാതയുടെ നടുക്കാണ് നിര്‍മ്മിക്കുന്നതെന്നാരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി.പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് ജോലി അവസാനിപ്പിച്ച് തൊഴിലാളികള്‍ മടങ്ങി.

ദേശീയ  പാതയുടെ ഇരുവശവും അഴുക്കുചാല്‍ നിര്‍മ്മിച്ച്  ഫുട്പാത്ത് ഒരുക്കി  കൈവരികള്‍ പിടിപ്പിച്ച്   നഗരം മോഡിയാക്കുന്ന ജോലിയാണ് നടന്നുവരുന്നത്.   പലയിടത്തും തോന്നിയതു പോലെയാണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത്.റോഡിലുള്ള കയ്യേറ്റങ്ങളും പലയിടത്തും ഒഴിപ്പിച്ചിട്ടില്ല. ഇതിനിടെയാണ്  ഫുട്പാത്തിന് നടുവില്‍ കൈവരി സ്ഥാപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, നടപടി വേണമെന്നും ആവശ്യപ്പെട്ടു നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!