താഴെകരണി-പാടാരിക്കുന്ന്- അരിമുള റോഡ് ഉദ്ഘാടനം ചെയ്തു

0

കണിയാമ്പറ്റ പഞ്ചായത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.12 കോടി ചെലവഴിച്ച് നിര്‍മ്മിച്ച താഴെകരണി പാടാരിക്കുന്ന്- അരിമുള റോഡിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം പി. ഓണ്‍ലൈനായി നിര്‍വഹിച്ചു.താഴെകരണി, മേലേകരണി , കല്ലംചിറ പ്രദേശവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ റോഡാണിത്.

ഈ പ്രദേശത്തുകാര്‍ക്ക് എളുപ്പത്തില്‍ കേണിച്ചിറ വഴി പുല്‍പ്പള്ളിയില്‍ എത്തുവാനും റോഡു വഴി സാധിക്കും.ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെഎല്‍ പൗലോസിനെ ആദരിച്ചു. രാജ്യസഭാ എം പി കെ സി വേണുഗോപാല്‍, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. , ബിനു ജേക്കബ്, കെ.എല്‍.പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!