നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്‍ കേരള അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

0

അഞ്ച് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കേരളത്തിലെ മൂവായിരത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്‍ കേരളയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.സമരം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

2016 – 2020 വര്‍ഷത്തില്‍ കേരളത്തിലെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാത്ത അധ്യാപകരാണ് സമരം ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ദുരിതം പേറുന്ന ഇവര്‍ക്ക് ഇനിയും നീതി ലഭ്യമായിട്ടില്ല .എയ്ഡഡ് സ്‌കൂളില്‍ കുട്ടികള്‍ വര്‍ധിച്ചതിനാല്‍ ഉണ്ടായ അധിക തസ്തികയിലും ലീവ് വേക്കന്‍സി , റിട്ടയര്‍മെന്റ് തുടങ്ങിയ മറ്റ് ഒഴിവുകളിലും വിവിധ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ജൂണ്‍ 23ന് മാനേജ്മെന്റ് പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെയാണ് കണ്ടതെങ്കിലും സെപ്റ്റംബര്‍ 16ന് നടന്ന ചര്‍ച്ചയില്‍ ഉള്‍പ്പെടെ അനുകൂലമായ ഒരു തീരുമാനവും സര്‍ക്കാര്‍ കൈ കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ധ്യാപകര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. റ്റിജു തോമസ് അധ്യക്ഷത വഹിച്ചു. ടി ജെ ഷിബു നേതൃത്വം നല്‍കി .

Leave A Reply

Your email address will not be published.

error: Content is protected !!