സുല്‍ത്താന്‍ ബത്തേരി നഗരസഭ പച്ചത്തുരുത്ത് പ്രഖ്യാപനം നടത്തി.

0

ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്‍ചാര്‍ജ് ജിഷാ ഷാജി പ്രഖ്യാപനം നടത്തുകയും നഗരസഭ കൗണ്‍സിലര്‍ എന്‍ എം വിജയന് പ്രഖ്യാപന പുരസ്്ക്കാരം കൈമാറുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹരിത കേരള മിഷന്റെ ഭാഗമായി മണിച്ചിറകുളത്തിന് ചുറ്റുമായി ഒരുക്കിയിട്ടുള്ള പച്ചതുരുത്താണ് പ്രഖ്യാപനത്തിന് അര്‍ഹമായത്.

നഗരസഭ വികസനകാര്യ ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാബു അബ്ദുള്‍ റഹിമാന്‍, വല്‍സാ ജോസ്, പി കെ സുമതി, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!