ഇനി 20 രൂപ ഉണ്ടെങ്കില്‍ ഉച്ച ഭക്ഷണം കഴിക്കാം.കല്‍പ്പറ്റ പള്ളിത്താഴെ റോഡിലെ ജനകീയ ഹോട്ടലിലാണ് 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്.20 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ കല്‍പ്പറ്റയിലും ആരംഭിച്ചു. 20 രൂപയുണ്ടെങ്കില്‍ ആര്‍ക്കും ഇവിടെ വന്ന് ഉച്ചഭക്ഷണം കഴിക്കാം. കല്‍പ്പറ്റ പള്ളിത്താഴെ റോഡിലെ ജനകീയ ഹോട്ടലിലാണ് 20 രൂപയ്ക്ക് ഉച്ച ഭക്ഷണം നല്‍കുന്നത്. പാര്‍സലിന് 25 രൂപയും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും, കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം. കുടുംബശ്രീയില്‍ നിന്നും പരിശീലനം കിട്ടിയ കാറ്ററിംഗ് യൂണിറ്റുകളാണ് ഇത്തരം ജനകീയ ഹോട്ടല്‍ നടത്തുന്നത്.
ജില്ലയില്‍ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടല്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കല്‍പ്പറ്റയിലും പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലും ഇത്തരം ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപതാമത്തെ ഹോട്ടലാണ് ഇന്നു കല്‍പ്പറ്റയില്‍ ആരംഭിച്ചത്.
സപ്ലൈകോയിലെ അരിയും സബ്‌സിഡിയോടുകൂടി ജനകീയ ഹോട്ടലിന് ലഭ്യമാകും. കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷയായിരുന്നു.