കരിദിനം ആചരിച്ചു.

0

ദേശിയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തില്‍ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിലും ഡോക്ടര്‍മാര്‍ സമരം നടത്തി. രാജ്യവ്യാപകമായി ഒ.പി.ബഹിഷ്‌ക്കരണ സമരമായിരുന്നു പ്രഖ്യാപിച്ചതെങ്കിലും കേരളത്തില്‍ അത് കരിദിനമായി ആചരിക്കുകയായിരുന്നു. മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നത് വന്‍ അഴിമതിക്കിടയാകുമെന്നാണ് ഐ.എം.എ.പറയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ അന്ന് ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ബില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രണ്ടാം ഘട്ട സമരമെന്ന നിലയില്‍ ഇന്ന് രാജ്യവ്യാപക സമരത്തിന് ഐ.എം.എ.ആഹ്വാനം ചെയ്തത്. ഡോക്ടര്‍മാര്‍ ഇന്ന് കറുത്ത ബാഡ്ജ് ധരിച്ചാണ് പരിശോധനക്ക് എത്തിയത് ഒ.പി. ബഹിഷ്‌കരണമില്ലാത്തതിനാല്‍ സാധാരണ ദിവസത്തെ പോലെ ആശുപത്രികള്‍ പ്രവര്‍ത്തിച്ചു. മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള തീരുമാനവുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായ സമരത്തിന് ഐ.എം.എ. നേതൃത്വം നല്‍കുമെന്ന് ഐ.എം.എ മാനന്തവാടി ബ്രാഞ്ച് സെക്രട്ടറി ഡോ.അമല്‍ ശ്യാം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!