ലക്കിടി ചുരം കവാടത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.

0

വൈത്തിരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈത്തിരി ജനമൈത്രി സമിതിയുടെയും ലക്കിടി ഓറിയന്റല്‍ കോളേജിന്റെയും സഹകരണത്തോടെ ലക്കിടി ചുരം കവാടത്തിന് സമീപം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം പാം മര തൈ നട്ടു ഉദ്ഘാടനം ചെയ്തു. വയനാടിന്റെ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായാണ് വൃക്ഷ തൈ നട്ടു പിടിപ്പിക്കുതെന്നും ആദ്യ ഘട്ടം എന്ന നിലയില്‍ ചുരം കവാടം മുതല്‍ ലക്കിടി ഫോറസ്റ്റ് ഓഫീസ് വരെയാണ് വിവിധ ഇനത്തിലുള്ള തൈകള്‍ നട്ടു പിടിപ്പിക്കുതെന്നും ഡി.വൈ .എസ്.പി പറഞ്ഞു. ലക്കിടി ഓറിയന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ റോബിന്‍സന്‍ അധ്യക്ഷനായിരുന്നു വൈത്തിരി എസ്.ഐ രാധാകൃഷ്ണന്‍ ജനമൈത്രി സമിതി അംഗങ്ങള്‍ ദാസ്, ചിത്ര കുമാര്‍, സൈദ് ,ഉണ്ണികൃഷ്ണന്‍, ഓറിയന്റല്‍ കോളേജ് ടൂറിസം ക്ലബ് വിദ്യാര്‍ത്ഥികളും , അധ്യാപകര്‍ എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!