കഴിഞ്ഞ ദിവസങ്ങളിലായി വളരെ ചെറിയ തുകയായി ഉയര്‍ന്ന സ്വര്‍ണവില ഇന്ന് വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി.
ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9180 രൂപയായിരുന്നു വില. ഇന്നത് 105 രൂപ വര്‍ദ്ധിച്ച് 9285 രൂപയായി വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണം 73,440 രൂപയില്‍ നിന്ന് 74,280 രൂപയായി ഉയര്‍ന്നു.
24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,129 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 9,285 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 7,597 രൂപയുമാണ്.