ഉണ്ണിമാത അമ്മ സ്മാരക സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം ചെയ്തു
5 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മൂപ്പൈനാട് നല്ലന്നൂര്‍ ഉണ്ണിമാത അമ്മ സ്മാരക സാംസ്‌ക്കാരിക നിലയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.യമുന ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തിയാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.
തച്ചനാടന്‍ മൂപ്പന്‍ സമുദായാംഗമായ ഉണ്ണിമാത അമ്മയുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം അനില തോമസ് അധ്യക്ഷയായിരുന്നു. ഷഹര്‍ബാന്‍ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. വിജയകുമാരി, യാഹ്യാഖാന്‍ തലയ്ക്കല്‍, പിഎംഎ കരീം, ഗോവിന്ദന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.