റോഡുകള്‍ നിശ്ചലമായ ലോക്ക്ഡൗണ്‍ കാലത്ത് ദുബൈയില്‍ അപകടത്തില്‍ മരിച്ചത് 12 ഡെലിവറി ബോയ്‌സ്
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രാത്രികാല സഞ്ചാര നിയന്ത്രണങ്ങള്‍ക്കിടെ ദുബൈയില്‍ മരിച്ചത് 12 ഡെലിവറി ഡ്രൈവര്‍മാരെന്ന് പൊലീസ്. മറ്റ് വാഹനങ്ങള്‍ നിരത്തുകളില്‍ ഇല്ലാതിരുന്ന സമയത്തെ അപകടങ്ങള്‍ അശ്രദ്ധയുടെയും ഡെലിവറി സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെയും ഫലമാണെന്ന് ക്യാപ്റ്റന്‍ സാലിം അല്‍ അമീമി പറഞ്ഞു. റോഡ് സേഫ്റ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.