വയനാട് ഗ്രാനൈറ്റ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം ആക്ഷന്‍ കമ്മിറ്റി
വെങ്ങപ്പള്ളി പഞ്ചായത്തിലെ വയനാട് ഗ്രാനൈറ്റ് എന്ന ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്വാറി പ്രദേശവാസികള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച്് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.വരുംദിവസങ്ങളില്‍ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി കുഞ്ഞമ്മദ്, ദാമോദര കുറുപ്പ്, സലിം, ഇ ബാവ, എ ഹക്കിം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.