നാളികേര വികസന ബോര്‍ഡ്, അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര, കൃഷി വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തെങ്ങു കര്‍ഷകര്‍ക്കായി സെമിനാറും തെങ്ങിന്‍ തൈ വിതരണവും സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായ കൃഷി കല്ല്യാണ്‍ അഭിയാന്‍ പദ്ധതിയിലൂടെ നടപ്പാക്കുന്ന പത്തിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ എട്ടായിരത്തോളം തെങ്ങിന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. 2022 ഓടെ കേര കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കര്‍ഷകര്‍ക്കാവശ്യമായ ശാസ്ത്രീയ നിര്‍ദ്ദേശങ്ങളും മറ്റു സാങ്കേതിക സഹായങ്ങളും കൃഷിവകുപ്പും വിവിധ ഏജന്‍സികളും നല്‍കും. സബ്‌സിഡി നിരക്കില്‍ ട്രാക്ടര്‍ മുതലായ യന്ത്രോപകരണങ്ങളും കര്‍ഷര്‍ക്കു ലഭിക്കും. കൃഷി കല്ല്യാണ്‍ അഭിയാന്‍ പദ്ധതിയിലൂടെ മണ്ണു പരിശോധന, പയറുവര്‍ഗങ്ങളുടെ മിനി കിറ്റ്, കമ്പോസ്റ്റ് കിറ്റുകള്‍, പഴവര്‍ഗ – തെങ്ങിന്‍ തൈ വിതരണം, സംയോജിത കൃഷി രീതി പ്രദര്‍ശന തോട്ടങ്ങള്‍, മൈക്രോ ഇറിഗേഷന്‍, പരിശീലനം തുടങ്ങിയ പ്രവര്‍ത്തികള്‍ കൃഷിവകുപ്പിന്റെ കീഴിലാണ് നടപ്പാക്കുക. സംയോജിത കൃഷി രീതി പ്രദര്‍ശന തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിന് ഓരോ വില്ലേജിനും നാലായിരും രൂപയുടെ ധനസഹായവും ലഭിക്കും. നാളികേര വികസന ബോര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. ജ്ഞാനദേവന്‍, ബോര്‍ഡ് അംഗം പി.സി. മോഹനന്‍, കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി അലക്‌സാണ്ടര്‍, അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഡോ. എന്‍.ഇ. സഫിയ തുടങ്ങിവര്‍ സംസാരിച്ചു. തെങ്ങു കൃഷി രീതി, കീടപ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. പി.എസ്. ജോണ്‍, ഡി.എസ്. രശ്മി, വിന്‍സി വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.