ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

0

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

സംവരണ വിഭാഗം/ ജനറല്‍ (ബ്രാക്കറ്റില്‍ മണ്ഡലത്തിന്റെ നമ്പറും പേരും) എന്ന ക്രമത്തില്‍:

ജില്ലാ പഞ്ചായത്ത്:  വനിത (2. തിരുനെല്ലി, 3. പനമരം, 4. മുള്ളന്‍കൊല്ലി, 5. പുല്‍പ്പള്ളി, 6. കണിയാമ്പറ്റ, 9. തോമാട്ടുചാല്‍), പട്ടികവര്‍ഗ വനിത (1. തവിഞ്ഞാല്‍, 7. മീനങ്ങാടി), പട്ടികജാതി (16. എടവക), പട്ടികവര്‍ഗം (12. മേപ്പാടി), ജനറല്‍ (8. ചീരാല്‍, 10. അമ്പലവയല്‍, 11. മുട്ടില്‍, 13. പൊഴുതന, 14. പടിഞ്ഞാറത്തറ, 15. വെള്ളമുണ്ട).

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്: വനിത (1. പേരിയ, 2. വാളാട്, 5. തിരുനെല്ലി, 6. തോണിച്ചാല്‍, 13. തൊണ്ടര്‍നാട്), പട്ടികവര്‍ഗം വനിത  (4. കാട്ടിക്കുളം, 11. വെള്ളമുണ്ട), പട്ടികവര്‍ഗം (10. കട്ടയാട്), ജനറല്‍ (3. തലപ്പുഴ, 7. പള്ളിക്കല്‍, 8. കല്ലോടി, 9. തരുവണ, 12. തേറ്റമല).

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്: വനിത (1. മീനങ്ങാടി, 2. കൊളഗപ്പാറ, 5. കല്ലൂര്‍, 7. ചീരാല്‍, 12. കുമ്പളേരി), പട്ടികവര്‍ഗം വനിത (9. ചുള്ളിയോട്, 10. തോമാട്ടുചാല്‍), പട്ടികവര്‍ഗം (6. മുത്തങ്ങ), ജനറല്‍ (3. അമ്പുകുത്തി, 4. നമ്പിക്കൊല്ലി, 8. കോളിയാടി, 11. അമ്പലവയല്‍, 13. കൃഷ്ണഗിരി).

പനമരം ബ്ലോക്ക് പഞ്ചായത്ത്: വനിത (2. പാക്കം, 3. ആനപ്പാറ, 9. കേണിച്ചിറ, 10. നടവയല്‍, 11. പൂതാടി), പട്ടികവര്‍ഗം വനിത (4. പാടിച്ചിറ, 6. പുല്‍പ്പളളി), പട്ടികവര്‍ഗം (12. പച്ചിലക്കാട്), ജനറല്‍ (1. അഞ്ചുകുന്ന്, 5. മുള്ളന്‍കൊല്ലി, 7. ഇരുളം, 8. വാകേരി, 13. കണിയാമ്പറ്റ, 14. പനമരം).

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്: വനിത (1. പടിഞ്ഞാറത്തറ, 4. മടക്കിമല, 5. മുട്ടില്‍, 7. മൂപ്പൈനാട്, 10. മേപ്പാടി, 12. വൈത്തിരി), പട്ടികവര്‍ഗം വനിത (13. പൊഴുതന), പട്ടികജാതി (6. തൃക്കൈപ്പറ്റ), പട്ടികവര്‍ഗം (9. ചൂരല്‍മല), ജനറല്‍ (2. കോട്ടത്തറ, 3. വെങ്ങപ്പള്ളി, 8. അരപ്പറ്റ, 11. ചാരിറ്റി, 14. തരിയോട്)

Leave A Reply

Your email address will not be published.

error: Content is protected !!