രജിസ്ട്രേഷനും ലൈസന്‍സും ഇനി അഞ്ച് വര്‍ഷം വരെ പുതുക്കാം

0

ഖത്തറില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനും ലൈസന്‍സും ഇനി അഞ്ച് വര്‍ഷം വരെ പുതുക്കാം. ഓണ്‍ലൈന്‍ ഏകജാലക സംവിധാനം വഴിയാണ് പുതിയ സൌകര്യം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഖത്തർ വ്യവസായ വാണിജ്യ മന്ത്രാലയം ആണ് ബിസിനസ് മേഖലയിൽ നിർണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൊമേഴ്സ്യൽ ലൈസൻസ് രജിസ്ട്രേഷൻ എന്നിവ ഒരുവർഷത്തെ കാലയളവിലേകോ അഞ്ചുവർഷത്തെ കാലയളവിലേകോ പുതുക്കാൻ അവസരം ഉണ്ടാകും. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുള്ള ഏകജാലക സംവിധാനം വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ബിസിനസ് മേഖലയിലെ സൗഹൃദ അന്തരീക്ഷം ശക്തമാക്കുക. നിക്ഷേപങ്ങളെ യും. നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യംവെച്ചാണ് പുതിയ നടപടി എന്ന് അധികൃതർ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!