ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹജ്ജാജി കളുടെ സംഗമവും ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു
മാനന്തവാടിനിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് സി എച്ച് സെന്ററിനുള്ള രണ്ടാം ഘട്ട ഫണ്ട് കൈമാറ്റവും നടത്തി.ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എം എ മുഹമ്മദ് ജമാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ഹജ്ജ് കര്‍മ്മത്തിലൂടെ നേടിയെടുക്കുന്ന വിശുദ്ധി നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിക്കണമെന്നദ്ദേഹം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍ നിസാര്‍ അഹമ്മദ് അധക്ഷത വഹിച്ചുചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു എന്നിവര്‍ക്ക് സ്വീകരണം നല്‍കി.ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി കെ കെ അഹമ്മദ് ഹാജി,പടയന്‍ മുഹമ്മദ്, കെ സി മായന്‍ ഹാജി, എം കെ അബൂബക്കര്‍ ഹാജി,കെ കെ സി മൈമൂന പി കെ അസ്മത്ത്, സെക്രട്ടറി അഡ്വ അബ്ദുല്‍ റഷീദ് പടയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.