വയറിളക്കരോഗം മൂലമുളള മരണം തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പാനീയ ചികിത്സാ വാരാചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തരുവണയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി നിര്‍വ്വഹിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. വെളളമുണ്ട പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സഈദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സക്കീന, വാര്‍ഡ് മെമ്പര്‍മാരായ കാഞ്ഞായി ഇബ്രാഹിം, എ.ജോണി, ഗീതാ മനോജ്, ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.പി. ദിനീഷ്, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം തരുവണ വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡണ്ട് കമ്പ അബ്ദുളളഹാജി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ & ഡി.എസ്.ഒ. ഡോ. നൂന മര്‍ജ നിപ്പരോഗം, ഡോ.കെ.എസ്.അജയന്‍ വയറിളക്കരോഗങ്ങള്‍, ഡോ. മുഹമ്മദ് സഈദ് എന്നിവര്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ബോധവല്‍ക്കരണ റാലി തരുവണ മദ്രസ പരിസരത്ത് വെളളമുണ്ട എസ്.ഐ. പി. ജിതേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മലേറിയ ഓഫീസര്‍, അശോക്കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി. ബാലന്‍, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാന്‍ തക്കാവില്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മറ്റ് പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.