റിയാദിൽ വീടുകൾക്ക് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളുടെ ടയറുകൾ മോഷ്ടിച്ച് വിൽക്കുന്ന വിദേശികളടങ്ങുന്ന സംഘം പിടിയിൽ

0

വീടുകൾക്ക് മുന്നിൽ നിർത്തിയിട്ട വാഹന ങ്ങളുടെ ടയറുകൾ മോഷ്ടിക്കുകയും അവ വിൽക്കുകയും ചെയ്യുന്ന വിദേശികളടങ്ങുന്ന സംഘം പോലീസിൻ്റെ പിടിയിലായി.അഞ്ച് പേരാണു മോഷണ സംഘത്തിലുണ്ടായിരുന്ന ത്. ഒരു സൗദി പൗരനു പുറമെ രണ്ട് സിറി യക്കാരും ഒരു ഫലസ്തീനിയും ഒരു യമനി യുമാണ് സംഘാം ഗങ്ങൾ.അഞ്ച് പ്രതികളും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായ മുള്ളവരും വിദേശികൾ ഇഖാമ നിയമ ലംഘക രുമാ ണെന്ന് റിയാദ് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.സിസിടിവി കാമറകൾ തകർത്തായിരുന്നു ഇവർ മോഷണം നടത്തി യിരുന്നത്. നാനൂറിലധികം ടയറുകൾ ഇവർ ഇത്തരത്തിൽ മോഷ്ടിച്ചിട്ടുണ്ട്. സംഘ ത്തി ലൊരാളുടെ ഗോഡൗണിൽ സൂക്ഷിച്ച ശേഷമാ യിരുന്നു ഇവർ ടയറുകൾ വില്പന നടത്തി യിരുന്നത്. ഇവിടെ നിന്ന് കണ്ടെടുത്ത ടയറു കൾ അധികൃതർ ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!