വനത്തില്‍ സൂക്ഷിച്ച ലഹരി ഗുളികകള്‍ കണ്ടെടുത്തു

0

വനത്തില്‍ സൂക്ഷിച്ച ലഹരി ഗുളികകള്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ കണ്ടെടുത്തു.ഇന്ന് രാവിലെ 11.30 ഓടെ   ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തില്‍ രഹസ്യമായി സൂക്ഷിച്ച നിലയില്‍ മാരക മയക്കുമരുന്നായ സ്പാ സ്‌മോ പ്രോക്‌സി വോണ്‍ പ്‌ളസ് ഗുളികകള്‍  308   എണ്ണ ( 242 ഗ്രാം) മാണ്  കണ്ടെടുത്തത്.

ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന്  കടത്താന്‍ സാധിക്കാതെ  ഒളിച്ചു വെച്ചതാകാമെന്ന് കരുതുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധി കേസ്സുകളിലായി 3500  കിലോഗ്രാമിലധികം നിരോധിത പുകയില ഉല്പന്നങ്ങള്‍ ‘ 76 ലക്ഷം രൂപയുടെ കുഴല്‍പണം ,നിരവധി വാഹനങ്ങള്‍ എന്നിവ എക്‌സൈസ് പരിശോധനയില്‍ പിടികൂടിയിരുന്നു.മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍.വി.കെ. മണികണ്ഠന്‍ പ്രിവന്റീവ് ഓഫിസര്‍മാരായ എം.ബി.ഹരിദാസ്,  അജയകുമാര്‍ സി ഇ ഒ മാരായ  അമല്‍ദേവ് ,സുരേഷ്.സി എന്നിവര്‍ ചേര്‍ന്നാണ്  ഒളിച്ചു വെച്ച ലഹരി   ഗുളികകള്‍ കണ്ടെടുത്തത് .ഈ ഗുളികകള്‍ 5 ഗ്രാം കൈവശം വെച്ചാല്‍ തന്നെ 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .എന്‍ .ഡി.പി. എസ്. നിയമപ്രകാരം ‘ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!