സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച

0

മൂലങ്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി, എം എല്‍ എ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിഫ്ബി ഫണ്ട് 3 കോടിയും, എം എല്‍ എ ഫണ്ട് 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം എം എല്‍ എ ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച 4 ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!