സുരക്ഷാഭിത്തി നിര്‍മാണത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

0

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സുരക്ഷാഭിത്തി നിര്‍മാണത്തിന്റെയും ഫില്‍ട്ടര്‍ വാട്ടര്‍ കുടിവെള്ള പദ്ധതിയുടെയും പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 7 ലക്ഷം രൂപാ ചിലവില്‍ സുരക്ഷാഭിത്തിനിര്‍മാണവും 5 ലക്ഷം രൂപാ ചിലവില്‍ ശുദ്ധജലവിതരണവും സ്‌കൂളില്‍ നടപ്പിലാക്കുന്നത്.രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത് മെമ്പര്‍ ഖമര്‍ ലൈലാ നിര്‍വഹിച്ചു.ചടങ്ങിയല്‍ പിടിഎ പ്രസിഡണ്ട് ടി കെ മ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!