കണ്ടെയ്ന്‍മെന്റ് സോണ്‍/ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍.

0

മാനന്തവാടി നഗരസഭ പരിധിയിലെ 24,25,26,27 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണായും പൊഴുതന പഞ്ചായത്തിലെ വാര്‍ഡ് 11 ലെ നാലാം നമ്പര്‍ ഉള്‍പ്പെടുന്ന പ്രദേശവും വാര്‍ഡ് 3ലെ അച്ചൂര്‍ 13 കോളനി ഉള്‍പ്പെടുന്ന പ്രദേശവും വാര്‍ഡ് 5 ലെ അച്ചൂര്‍ 16, മൈലംപാത്തി ഉള്‍പ്പെടുന്ന പ്രദേശവും തരിയോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 9 ലെ കുരോട്ട്കുന്ന് പ്രദേശവും വാര്‍ഡ് 12ലെ പൊയില്‍ കോളനി, സൊസൈറ്റിക്കവല പ്രദേശവും വാര്‍ഡ് 4,8 എന്നിവയില്‍ ഉള്‍പ്പെടുന്ന എച്ച്.എസ് ജംഗ്ഷന്‍ ടൗണ്‍ പൂര്‍ണ്ണമായും തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8ലെ ഇന്റിയേരിക്കുന്ന് ഒഴികെയുള്ള പ്രദേശവും വാര്‍ഡ് 9 ലെ ഈസ്റ്റ് വെള്ളിലാടി പ്രദേശവും പുല്‍പ്പള്ളി പഞ്ചായത്തിലെ 9,10 വാര്‍ഡുകളിപ്പെടുന്ന കാപ്പിസെറ്റ് എസ്.ബി.ഐ ബാങ്ക് കവല മുതല്‍ വണ്ടിക്കടവ് വരെയുളള റോഡിന്റെ ഇരുവശവും (മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പടെ) കാപ്പിസെറ്റ് ജംഗ്ഷന്‍ മുതല്‍ കന്നാരംപുഴ റോഡിന്റെ ഇരുവശവും കാപ്പിസെറ്റ് ജംഗ്ഷന്‍ മുതല്‍ വലിയ കുരിശ് റോഡില്‍ ദേവര്‍ഗദ്ധ വരെ റോഡിന്റെ ഇരുവശവും ഉള്‍പ്പെടുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!