യുഎഇയില്‍ ഇന്ന് ആശ്വാസദിനം. പുതിയ കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
യുഎഇയില്‍ ഞായറാഴ്ച 851 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 868 പേരാണ് പുതുതായി രോഗമുക്തരായത്.കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 412 ആയി ഉയര്‍ന്നു. 91,469 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 80,544 പേര്‍ രോഗമുക്തി നേടി. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 93 ലക്ഷം കടന്നു.