മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രയൽ റൺ നടന്നു

0

ഒക്ടോബർ ഒന്നിന് പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രയൽ റൺ നടന്നു. യാത്രക്കാർക്കായി ഏർപ്പെടുത്തിയ സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായിരുന്നു ട്രയൽ റൺ നടത്തിയത് .എല്ലാ വിധ സുരക്ഷാ മുന്നൊരുക്കങ്ങളും പാലിച്ചാണ് പരിശോധന നടന്നത്. സ്വദേശികളും വിദേശികളും അടക്കം 150ഓളം സന്നദ്ധ പ്രവർത്തകരാണ് ട്രയൽ റണിൽ പങ്കെടുത്തത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വരുടെ കോവിഡ് പരിശോധന. രജിസ്ട്രേഷൻ, ഇമിഗ്രേഷൻ പരിശോധനകളും എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിന് മുന്നോടിയായാണ് ട്രയൽ റൺ സംഘടിപ്പിച്ചത്. പരിപാടിയിൽ സഹകരിച്ച മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും സൗജന്യ പിസിആർ പരിശോധനയും നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!