ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്നയാളെ പിടികൂടി

0

ഭരണിക്കാവിന് സമീപം ചുനക്കരയില്‍ ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വൈശാഖന്‍ പോറ്റി എന്ന വ്യാജ പേരില്‍ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഫൈസല്‍.10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരില്‍ വന്നുപോയിരുന്ന ഫൈസല്‍ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടില്‍ തന്നെ തങ്ങുകയായിരുന്നു.എറണാകുളത്ത് വിമാനത്താവളത്തിലെ ജോലിക്കാരനാണെന്നാണ് താമസിക്കാന്‍ വീട് നല്കിയവരോട് ഇയാള്‍ പറഞ്ഞിരുന്നത്. പൂണൂല്‍ ധാരിയായിരുന്ന ഫൈസല്‍ താന്‍ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമന്‍കുട്ടി എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. പൂജാരിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ വീടിനോട് ചേര്‍ന്ന് ഒരു കുരിയാലയുണ്ടാക്കി അവിടെ പൂജാദികര്‍മ്മങ്ങളും ഫൈസല്‍ നടത്തിയിരുന്നു. ട്രെയിന്‍ യാത്രയിലുണ്ടായ പരിചയം മുതലാക്കി വീട്ടിലെ ഒരംഗവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഫൈസല്‍ ഈ വീട്ടില്‍ താമസത്തിനെത്തുന്നത്. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട വീട്ടിലെ ആണ്‍കുട്ടിക്ക് തന്റെ മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യം ഉണ്ട് എന്ന് പറഞ്ഞാണ് വീട്ടുകാരുമായി സ്ഥാപിച്ചത് എന്ന് പറയുന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!