ബാവലിയിലും തോൽപ്പെട്ടിയിലും മിനി ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി

0

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി.
സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള  ബാത്ത്റൂം, രജിസ്ട്രേഷൻ കൗണ്ടർ, സ്റ്റാഫുകൾക്കുള്ള വിശ്രമമുറി, സ്റ്റാഫുകൾക്ക് പിപി കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിംഗ് ഏരിയ, ബാത്ത്റും തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഫെസിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം പൂർത്തികരിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും പൂർത്തികരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!