കര്‍ഷകന്‍കൂട്ടിലും, കടുവ നാട്ടിലും ബഫര്‍ സോണ്‍: നടവയലില്‍ ഏകദിന സത്യഗ്രഹം നടത്തി

0

ബഫര്‍ സോണ്‍  കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടവയല്‍ ജനസംരക്ഷണ സമിതി നടത്തുന്ന  സത്യഗ്രഹവും പ്രതിഷേധ പ്രകടനവും ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണക്കിന് കര്‍ഷകരെയും കൃഷി മേഖലയേയും തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം.

സത്യഗ്രഹത്തിലും ഇതിന് മുന്നോടിയായി നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും 3 താലുക്കിലെ ജനപ്രതിനിധികളും, മതമേലധ്യക്ഷന്‍മാരും,കര്‍ഷക നേതാക്കളും കര്‍ഷകരും പങ്കെടുത്തു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പി എം ജോയി ഉദ്ഘാടനം ചെയ്യും.വി. ഫോര്‍ വയനാട് മുവ്‌മെന്റ് നേതൃത്വത്തില്‍ കര്‍ഷകന്‍കൂട്ടിലും, കടുവ നാട്ടിലും എന്ന പ്രമയത്തെ ആസ്പദമാക്കി ടാബ്ലോ അവതരിപ്പിച്ചു.റോഡില്‍ കട്ടിലില്‍ കിടന്നും കര്‍ഷകര്‍ പ്രതിരോധിച്ചു. നടവയല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉപവാസം വൈകുന്നേരം വരെ തുടരുമെന്ന് ജനസംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെബര്‍മാരായ പി.കെ.അസ്മത്ത്, എം.സി സെബാസ്റ്റ്യന്‍ ഇസ്മായില്‍, ഗ്രേഷ്യസ്, ഫാദര്‍ ജോസ് മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!