ബഫര്‍സോണ്‍ വിജ്ഞാപനം : സെപ്തംബര്‍ 26ന് പ്രതിഷേധ സമരം

0

മലബാര്‍, ആറളം, കൊട്ടിയൂര്‍ മേഖലകള്‍ വന്യ ജീവി സങ്കേതങ്ങളിലുള്‍പ്പെടുത്തി പരിസ്ഥിതി മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ബത്തേരി രുപതാ മലങ്കര കത്തോലിക് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഐക്യ കര്‍ഷക മുന്നണിയുടെ സംയുക്താ ഭിമുഖ്യത്തില്‍ ഈ മാസം 26 ന് പുല്‍ പ്പള്ളിയില്‍ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.26 ന് 10 മണിക്ക് ബത്തേരി രുപതാ ബിഷപ്പ് ഡോ: ജോസഫ് മാര്‍ തോമസ് സമരം ഉദ്ഘാടനം ചെയ്യും .
എംസിഎ രൂപത വൈദിക ഉപദേഷ്ടാവ് ഫാ: ആന്റോ ഇടക്കളത്തൂര്‍, രൂപതാ സെക്രട്ടറി ബ്ലെസന്‍ ചരിവുപുരയിടം, പുല്‍പ്പള്ളി മേഖലാ പ്രസിഡണ്ട് അനീഷ് കെ തോമസ്, കാര്‍ഷിക പുരോഗമന സമിതി വയനാട് ജില്ല കണ്‍വീനര്‍ ടി.പി ശശി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!