അനധികൃത ചികിത്സ: നടപടി വേണമെന്ന് ബന്ധുക്കൾ
സ്വകാര്യ റിസോര്‍ട്ടിലെ അനധികൃത ചികിത്സ:രോഗി അവശനായ സംഭവം നടപടി വേണമെന്ന് ബന്ധുക്കൾ. റിസോർട്ട് അധികൃതർ മനുഷത്യ രഹിതമായാണ് പെരുമാറുന്നതെന്നും ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പാൽവെളിച്ചത്തെ സ്വകാര്യ റിസോര്‍ട്ടില്‍ അനധികൃതമായി ചികിത്സിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ ശേഷിയുണ്ടായിരുന്ന ഹരിദാസിനെ കിടപ്പുരോഗിയാക്കി.കാട്ടിക്കുളം ചങ്ങലഗേറ്റ് പൂവത്തുകുന്നേല്‍ ഹരിദാസിനാണ് ചികിത്സയെ തുടർന്ന് കിടപ്പ് രോഗിയായി മാറിയത്. ഇത് സംബസിച്ച് തിരുനെല്ലി പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാൽ പോലീസ് ഇക്കാര്യത്തിൽ മേൽനടപടികൾ സ്വീകരികുന്നില്.61 വയസ്സ് പ്രായമുള്ള ഹരിദാസ് കരള്‍ രോഗം പിടിപെട്ട് മെഡിക്കല്‍കോളളേജില്‍ ചികിത്സയിലായിരിക്കെ റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഇവരെ സമീപിച്ച് 43 ദിവസം കൊണ്ട രോഗം ഭേദപ്പെടുത്തിത്തരാമെന്ന വിശ്വസിപ്പിച്ച് റിസോര്‍ട്ടിലെ ചികിത്സക്കായി കൊണ്ടു പോവുകയായിരുന്നവത്രെ.ഇവരുടെ മൂത്ത മകള്‍ റിസോര്‍ട്ടില്‍ ജോലിചെയ്യുന്ന പരിചയത്തിലാണ് റിസോര്‍ട്ടുടമ ചികിത്സ വാഗ്ദാനം ചെയ്തത്.എന്നാല്‍ ചികിത്സ തുടങ്ങിയതോടെ രോഗം വര്‍ദ്ധിക്കുകയും അവശനായതിനെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.നടന്നു കൊണ്ട് ആയുര്‍വ്വേദ ചികിത്സക്കായി പോയ ഭ ഹരിദാസ് ഇപ്പോള്‍ തീര്‍ത്തും കിടപ്പിലാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഹരിദാസ് മരണത്തോട് മല്ലടിച്ചു കൊണ്ടാണ് മാനന്തവാടി ആശുപത്രിയില്‍ കഴിയുന്നതെന്നതെന്നും അവസ്ഥ ഇതായിട്ടും റിസോർട്ട് അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നതായും ബന്ധുക്കൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ഹരിദാസന്റെ ബന്ധുക്കളായ പത്മരാജ്, ഭാര്യ ഓമന, സഹോദരി ബീന, മകൾ ഹരിഷ്മ തുടങ്ങിയവർ പങ്കെടുത്തു.