പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ് ഫയലില്‍ മാത്രം

0

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ റോഡിന് തറക്കല്ലിട്ടിട്ട് ഇന്ന് 26 വര്‍ഷം പൂര്‍ത്തിയാവുന്നു.നഷ്ടമായേക്കാവുന്ന വനഭൂമിക്ക് പകരമായി ഇരട്ടി ഭൂമി വര്‍ ഷങ്ങള്‍ക്ക് മുമ്പ് തന്നെ വനം വകുപ്പിന് കൈമാറിയിട്ടും റോഡ്നിര്‍മാണം ഇപ്പോ ഴും ഫയലില്‍തന്നെ.ചുരുങ്ങിയ ചിലവില്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന ചുരം ബദല്‍ പാതയാണ് നിര്‍ദ്ദിഷ്ട റോഡ്.

600 കോടിയോളം രൂപാ ചിലവില്‍ വയനാട്ടിലേക്ക് തുരങ്കപാത നിര്‍മാണം നടത്താനുള്ള സര്‍വ്വെകള്‍ നടക്കുന്നതിനി ടെയാണ് പൂഴിത്തോട് ബദല്‍ റോഡ് വീണ്ടും ചര്‍ച്ചയാവുന്നത്.1991 മുതല്‍ 1994 വരെ നടന്ന സര്‍വ്വേകളുടെയും ശാസ്ത്രീയ പഠന ങ്ങളുടെ വെളിച്ചത്തില്‍ അഞ്ച് നിര്‍ദ്ദിഷ്ട ബദല്‍പ്പാതകളില്‍ പ്രഥമസ്ഥാനം ലഭിച്ച ബദല്‍ റോഡാണ് പേരാമ്പ്ര-പൂഴിത്തോട് പടിഞ്ഞാറത്തറ പാത.ഇത് പ്രകാരം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തറക്കല്ലിട്ട് 10 കോടിയോളം രൂപാ അനു വദിക്കുകയും നിര്‍മാണം ആരംഭി ക്കുകയും ചെയ്തു.റോഡിനായി വേണ്ടിവന്നേക്കാ വുന്ന 52 ഏക്കര്‍ വനഭൂമിക്ക് പകരം 104 എക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറി. 70% പണി പൂര്‍ത്തികരിക്കുകയും ചെയ്തിട്ടുണ്ട്. വനത്തിലൂടെയുള്ള 8.25 കി.മീ ദൂരം റോഡ് നിര്‍മ്മാണം പൂര്‍ത്തി യായാല്‍ ബദല്‍ പാതയെന്ന വയനാട്ടു കാരുടെ സ്വപ്നം സാക്ഷത്കരിക്കാം. പൂഴിത്തോട് റോഡ് നിര്‍മാണം പൂര്‍ത്തീ കരിക്കു ന്നതിനായി വയനാട് എംപി രാഹുല്‍ഗാന്ധിയുള്‍ പ്പെടെയുള്ള ജന പ്രതിനിധി കളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടപെടല്‍ ഉണ്ടാവ ണമെന്ന ആവശ്യം ശക്തമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!