സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനങ്ങൾക്ക് അനുമതിയില്ല

0

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് നിലവിൽ അനുമതിയില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. സിവിൽ ഏവിയേഷൻ വിമാനക്കമ്പനി കൾക്ക്  അയച്ച പുതിയ സർക്കുലറിലാണ് വിവരങ്ങൾ ഉള്ളത്സൗദി പൗരന്മാർ, അവരുടെ കുടുംബങ്ങൾ, അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾ, ജി സി സി പൗരന്മാർ, റി എൻട്രി, ലേബർ, വിസിറ്റ് വിസകളുള്ള വിദേശികൾ (ബിസിനസ്, ലേബർ,ഫാമിലി) എന്നിവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്.ഉംറ വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല. അർജൻ്റീന, ബ്രസീൽ, ഇന്ത്യ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും, 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല.അതേ സമയം ഈ നാലു രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് സൗദി പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവരുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികൾക്കും ബാധകമാകില്ല.

 

സൗദികളല്ലാത്ത എല്ലാ രാജ്യക്കാർക്കും പാസ്പോർട്ട് മുഖേന മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സൗദി പൗരന്മാർക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് പ്രവേശിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!