കമ്പളക്കാട് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനം : അതൃപ്തി പ്രകടിപ്പിച്ച് വ്യാപാരികള്‍ 

0

കമ്പളക്കാട് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനത്തില്‍  അശാസ്ത്രീയതയെന്ന്  പരക്കെ ആക്ഷേപം,
അതൃപ്തി പ്രകടിപ്പിച്ച് വ്യാപാരികള്‍ .ഈ കഴിഞ്ഞ ദിവസമാണ് കമ്പളക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ മൈക്രോ കണ്ടെയ്ന്‍മെന്റാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

എന്നാല്‍ ടൗണിലെ ഒരു ഭാഗം (പള്ളിക്കുന്ന് റോഡ് പ്രദേശം) കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നുമില്ല. മാത്രമല്ല ടൗണിലെ അവശ്യ സാധനവില്‍പ്പന നടക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പച്ചക്കറികടകളും പലചരക്ക് കടകളും ബേക്കറികളും മെഡിക്കല്‍ ഷോപ്പുകളും തുറന്നിട്ടുമുണ്ട്.കൂടാതെ കണ്ടെയ്ന്‍മെന്റ് സോണില്‍ ടാക്‌സി സര്‍വ്വീസ് അനുവദനീയമല്ലന്നിരിക്കെ ദിവസവും ടൗണില്‍ ടാക്‌സി സര്‍വ്വീസ് സജീവവുമാണ്. ഇതിനെതിരെ അധികാരികള്‍ ഒരു നടപടിയും എടുക്കുന്നുമില്ല.ടൗണില്‍ തന്നെയുള്ള പള്ളിക്കുന്ന് റോഡില്‍ കണ്ടെയ്ന്‍മെന്റ് സോണല്ലാത്തതിനാല്‍ ജനത്തിരക്കുമാണ്.കൊറോണ എന്ന മഹാമാരി പടരാതിരിക്കാനാണ് ടൗണില്‍  കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിച്ചതെങ്കില്‍ ഇത്തരത്തിലുള്ള വികലമായ തീരുമാനം എന്തിനാണെന്നും ടൗണിലെ വ്യാപാരികള്‍ ചോദിക്കുന്നു.എന്തായാലും ടൗണിലെ ഒരു കൂട്ടം വ്യാപാരികളെ മാത്രം പട്ടിണിയിലാക്കി അശാസ്ത്രീയമായ ഇത്തരം കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനത്തിനെതിരെ കമ്പളക്കാട്ടെ വ്യാപാരികള്‍ വലിയ അമര്‍ഷമാണ് രേഖപെടുത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!