പുഴ കരകവിഞ്ഞു;നെല്‍വയലുകള്‍ വെള്ളത്തിനടിയില്‍

0

പനമരം ചെറുപുഴയും,കാവടം പുഴയും കരകവിഞ്ഞൊഴുകുന്നു.പ്രദേശത്തെ ഏക്കറുകണക്കിന് നെല്‍വയലുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയില്‍.കാവടം കോളനിക്ക് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപെട്ടു.ജലപ്രളയം ഉണ്ടായാല്‍ താമസിക്കുന്ന വീടുകളുടെ അവസ്ഥ ദയനീയമായിരിക്കും.കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ നനവ് ഇപ്പോഴും മാറിയിട്ടില്ലാത്ത അവസ്ഥയാണ് പലയിടങ്ങളിലും.

നെല്‍കര്‍ഷകര്‍ക്കും ഈ മഴ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.നാട്ടി കഴിഞ്ഞ് അടിവളം കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മഴ ശക്തമായി. നെല്‍വയലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ഇത് നെല്ലിന്റെ വളര്‍ച്ച ഇല്ലാതാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.ഇതിനോടകം തന്നെ പനമരം ചെറുപുഴ, കാവടം പുഴ കരകവിഞ്ഞൊഴുകിയതോടെ ഇവിടങ്ങളിലെ നെല്‍വയലുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ലോക് ഡൗണും, വെള്ളപ്പൊക്കവും വീണ്ടും കര്‍ഷകരെ കുടുതല്‍ കടക്കെണിയിലേക്കാണ് തള്ളിവിടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!