ചണ്ണോത്ത് കൊല്ലിയില്‍ വാഷും വാറ്റുപകരണങ്ങളും നാടന്‍ ചാരായവും പിടികൂടിയ സംഭവം;പ്രതിയെ പിടികൂടി

0

പുല്‍പ്പള്ളി ചണ്ണോത്ത് കൊല്ലിയില്‍ വെച്ച് 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും നാടന്‍ ചാരായവും പിടികൂടിയ സംഭവത്തിലെ പ്രതിയെ പിടികൂടി, ചാമപ്പാറ സ്വദേശിയായ സ്‌റ്റൈജു (39) എന്നയാളെയാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ആയ ബെന്നി കെ പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൂട്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഈയടുത്തകാലത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ ചാരായ വേട്ട ആണ് ഇത്.

Leave A Reply

Your email address will not be published.

error: Content is protected !!