ഉമ്മന്‍ ചാണ്ടി മനുഷ്യത്വത്തിന്റെ രാഷ്ട്രീയ മുഖം:എ.പ്രഭാകരന്‍ മാസ്റ്റര്‍
മനുഷ്യത്വത്തിന്റെ രാഷ്ട്രീയ മുഖമാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെ.പി.സി.സി.അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.പ്രഭാകരന്‍ മാസ്റ്റര്‍. തവിഞ്ഞാല്‍ കൊളതാടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ അരനൂറ്റാണ്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നൂറ്റിമുപ്പത്തഞ്ചു വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അഭിമാന മുഹൂര്‍ത്തമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് അതുല്യമായ അമ്പതാണ്ടെന്നും പ്രഭാകരന്‍ മാസ്റ്റര്‍ പറഞ്ഞു.ജോണി മറ്റത്തിലാനി, ബേബി ആനിക്കുടിലില്‍, ബാബു പൊട്ടക്കല്‍, ഇ.ജെ കുര്യന്‍, ടി.വി രാജന്‍, ബാബു കരപുരവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഡു വിതരണവും നടന്നു.