കൊതുകു നശീകരണം: വയനാടിന് അഭിമാനമായി രണ്ടു യുവാക്കള്‍.

0

തികച്ചും ജൈവരിതിയിലുള്ള കൊതുകു നശീകരണ സംവിധാനം കണ്ടെത്തി വയനാടിന് അഭിമാനമായി മാറുകയാണ് രണ്ടു യുവാക്കള്‍. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കോളേജിലെ അസോസിയേറ്റ് പ്രഫസറും സി ഡി ആര്‍ എല്‍ സ്ഥാപകനുമായ മാനന്തവാടി നല്ലൂര്‍നാട് സ്വദേശി ഡോക്ടര്‍ അനിഷിന്റെ കീഴില്‍ തിരുനെല്ലി നടുവന്താര്‍ സ്വദേശി എ എന്‍ അനൂപ്കുമാര്‍ അടങ്ങുന്ന റിസേര്‍ച്ച് വിംഗാണ് ജൈവരിതിയിലുള്ള കൊതുകു നശികരണ സംവിധാനം കണ്ടെത്തിയത്.

കമ്മ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറി വയനാട്ടില്‍ നിന്നും ശേഖരിച്ച 50 സസ്യങ്ങളില്‍ നിന്നും കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത രാസവസ്തു നിര്‍മ്മിക്കാമെന്ന് കണ്ടെത്തി്.ഇതില്‍ കാട്ടുമുല്ല, കളിക്കുറ്റി, ഞണ്ട് കണി,എന്നി മൂന്നു സസ്യങ്ങള്‍ വളരെയേറെ ഫലപ്രദമാണെന്നും ശാസ്ത്രിയമായി കണ്ടെത്തി.

ഒപ്പം മൂക്കില്‍പൊടി എന്ന ഔഷധ സസ്യത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത സംയുക്തങ്ങള്‍ വഴി നിര്‍മ്മിച്ചെടുത്ത ക്രീമിന് കൊതുകുകളെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നും കണ്ടെത്തിയ ഗവേഷകസംഗം രാജ്യാന്തര പ്രബന്ധങ്ങളിലൂടെ ഇതിനോടകം അംഗികാരം നേടി കഴിഞ്ഞു. പ്രസ്തുത ക്രീമിന്റെ പേറ്റന്റിനായി ഗവണ്മെന്റിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഡോ. അനീഷ് ഇ എം ന്റെ കീഴിലുള്ള ഗവേഷകസംഘം

Leave A Reply

Your email address will not be published.

error: Content is protected !!