പഞ്ചായത്തുകളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടി.ജില്ലയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

0

ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന ഗവണ്‍മെന്റ് നടപടിയില്‍ പ്രതിഷേധം. സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനപ്രതിനിധികളും ത്രിതല പഞ്ചായത്ത് ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സമരം.

സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി വെട്ടിക്കുറച്ച പഞ്ചായത്ത് വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നഗരസഭക്ക് മുമ്പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരം കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പിപി ആലി ഉദ്ഘാടനം ചെയ്തു. കെപി,സിസി സെക്രട്ടറി കെകെ അബ്രഹം, ടിജെ ജേക്കബ്. സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം കെ.പി സി.സി എക്‌സീക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.വര്‍ഗീസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.യു ഉലഹന്നാന്‍, ഗിരിജ കൃഷ്ണന്‍, തോമസ് പാഴുക്കാല: ജോസഫ് പെരുവേലി എന്നിവര്‍ സംസാരിച്ചു.

മന്ത്രി കെ.ടി.ജലിനെ പുറത്താക്കുക, വെട്ടിക്കുറച്ച പഞ്ചായത്ത് ഫണ്ട് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പനമരം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ്നില്‍പ്പ് സമരം നടത്തി . ഡി.സി ജനറല്‍ സെക്രട്ടറി .എം.ജി ലിജു ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റുമാരായ ഷിനോ പാലക്കായി, ബെന്നി അരിഞ്ചേര്‍മല, ബ്ലോക്ക് സെക്രട്ടറിമാരായ സാബു നീര്‍വാരം,വാസു അമ്മാനി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഡിസിസി സെക്രട്ടറി പി വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്. വി വി ബാലന്‍ അധ്യക്ഷനായിരുന്നു. റെയ്സ് വാരാമ്പറ്റ, ആന്‍ഡ്രൂസ് ജോസഫ്, വിനോദ് പാല യാണ, ടികെ മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!