പോക്‌സോ ബോധവല്‍ക്കരണ പരിപാടി സംഘടി പ്പിച്ചു

0

ജില്ലാ ശിശുസംര ക്ഷണ യൂണീറ്റിന്റെ നേതൃത്വത്തില്‍ ജില്ല യിലെ നഴ്‌സിങ്ങ്
വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവല്‍ക്കരണ പരിപാടി
ഫാത്തിമമാതാ നഴ്‌സിങ്ങ് സ്‌കൂളില്‍ മുന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ
കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംര ക്ഷണ ഓഫീസര്‍ കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ചു. പോക്‌സോ നിയമ ബോധവല്‍ക്കരണം, ജില്ലാ ശിശുസംര ക്ഷണ യൂണീറ്റിന്റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും സേവനങ്ങളും എന്നീ വിഷയങ്ങളില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ജോണ്‍സണ്‍ എന്നിവര്‍ ക്ലാസ്സെ ടുത്തു. നഴ്‌സിങ്ങ് സ്‌കൂള്‍
പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ, പി.ടി അഭിത, കെ.രഞ്ജു, കെ.വി അഖിലേഷ്
എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!