വയനാടിന് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസ് അനുവദിച്ച് ഉത്തരവായി

0

എല്‍.എ ഓഫീസ് അടച്ചു പൂട്ടിയതു കാരണം കാരാപ്പുഴയടക്കം വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് ജില്ലയില്‍ മുടങ്ങിയിരുന്നു.എല്‍എ ഓഫീസ് ഭൂമി ഏറ്റെടുക്കുന്നത് മുടങ്ങിയതിനാല്‍ നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൂട്ടി ഓഫീസ് തുറക്കണം എന്ന് കാണിച്ച് ജില്ലാ കളക്ടര്‍ കത്തെഴുതിയിരുന്നു. ഓഫീസ് എവിടെ തുറക്കുമെന്ന് കാര്യത്തില്‍ തീരുമാനമായില്ല. മുമ്പ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് വെള്ളമുണ്ടയിലേക്ക് മാറ്റുകയും പിന്നീട് നിര്‍ത്തലാക്കുകയുമായിരുന്നു.അക്വിസിഷന്‍ മുടങ്ങിയതോടെ ഭൂമി കൈമാറനോ ക്രയവിക്രയം നടത്താനോ കഴിയാതെ നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. ഒരു സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് ,ഹെഡ് ക്ലാര്‍ക്ക്, റവന്യൂ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളില്‍ ഉദ്യോഗസ്ഥരെ പുനര്‍വിന്യാസത്തിലൂടെ എല്‍ എ ഓഫീസില്‍ നിയമിക്കും ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാകും എന്നാണ് പ്രതീക്ഷ.

Leave A Reply

Your email address will not be published.

error: Content is protected !!