വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തം വാഹനങ്ങളില്‍ ചരക്ക് നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഗുഡ്‌സ് വാഹനങ്ങള്‍ പണിമുടക്ക് നടത്തി
കല്‍പ്പറ്റ: മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്കയറ്റിറക്കിനായി കച്ചവട
സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ളതും അവരുടെ ബന്ധുക്കളുടെ പേരിലുള്ളതുമായ
ഗുഡ്‌സ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അടിയന്തരമായി നിര്‍ത്തലാക്കണമെന്ന്
സംയുക്ത ഗുഡ്‌സ് ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റയില്‍ പ്രതിഷേധ
പ്രകടനവും യോഗവും നടത്തി.ഐ എന്‍ ടി യു സി മോട്ടോര്‍ ഫെഡറേഷന്‍ കല്‍പ്പറ്റ
റീജ്യണല്‍ പ്രസിഡന്റ് സാലിറാട്ടക്കൊല്ലി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സി.എസ്.മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.മണി, കെ.കെ.ഷമീര്‍, എന്‍.മുസ്സാ, വി.വി .സലീം, കെ.മുബാറക്ക്, ഷമീര്‍ ഒടുവില്‍, പി.സജീര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post