ഹരിത കര്‍മ്മസേന മെന്റര്‍ നിയമനം

0

തദ്ദേശ ഭരണ പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേനയെ വരുമാനദായക സംരംഭ പ്രവര്‍ത്തനത്തിന് പ്രാപ്തരാക്കുന്നതിനായി ഹരിത കര്‍മ്മസേന മെന്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് നിയമന കാലാവധി. മാലിന്യ സംസ്‌കരണ മേഖലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അവതരണങ്ങള്‍ നടത്താനും പ്രാപ്തരായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരിജ്ഞാനം, മലയാളം ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം. ഓണ്‍ലൈന്‍ അവതരണത്തിന്റേയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 17ന് വൈകീട്ട് 5 ന് മുമ്പായി ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04936 206589.

Leave A Reply

Your email address will not be published.

error: Content is protected !!